Home » Blog » Kerala » വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം; ദീപ്തി മേരി വർഗീസ്, ആയിഷ പോറ്റി എന്നിവർ പരിഗണനയിൽ
13

തിരുവനന്തപുരം: സംസ്ഥാനത്ത് ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ യുഡിഎഫിനുള്ളിൽ കടുത്ത അതൃപ്തി. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളായ ദീപ്തി മേരി വർഗീസ്, ആയിഷ പോറ്റി എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസാന ഘട്ടം വരെ പരിഗണിക്കപ്പെട്ടെങ്കിലും സീറ്റ് ലഭിക്കാതിരുന്ന നേതാവാണ് ദീപ്തി മേരി വർഗീസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെത്തുകയും മികച്ച പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയും ചെയ്ത നേതാവാണ് ആയിഷ പോറ്റി.

കമ്മീഷൻ, യുവജനക്ഷേമ ബോർഡ് പദവികളിലേക്ക് കാസർകോട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഓർഗനൈസേഷൻ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ്‌, റിയാസ് മുക്കോളി, വിജയ് ഇന്ദുചൂഡൻ, ജെ.എസ് അഖിൽ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *