
ന്യൂഡൽഹി: റഷ്യന്‍ സായുധ സേനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇത് അപകടകരവും ജീവന് ഭീഷണിയുമായ വഴിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് മന്ത്രാലയം പുതിയ ഉപദേശകക്കുറിപ്പ് പുറത്തിറക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത്തരം നടപടികളിലെ ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയുണ്ട്. സ്ഥിരീകരിക്കപ്പെടാത്ത ഏജന്റുകള്‍ വഴിയുള്ള വിദേശ തൊഴില്‍ വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്ന് ഇന്ത്യന്‍ പൗരന്മാരോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാമെന്ന ധാരണയിലും പിന്നീട് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചുകൊണ്ട് മോചനം നേടാമെന്ന ചിന്തയിലും വ്യക്തികള്‍ സ്വയം റഷ്യന്‍ സായുധ സേനയില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്
റഷ്യന്‍ സായുധ സേനയില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും, അവരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടി ഭാരത സര്‍ക്കാര്‍ റഷ്യയുമായി നിരന്തരമായ ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
