Home » Blog » Kerala » രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാകുമോ?; 270 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി
kseb-1

തിരുവനന്തപുരം: അടുത്ത വർഷം മാർച്ച് 30 വരെ വൈദ്യുതി വാങ്ങുന്നതിനായുള്ള ഹ്രസ്വകാല കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. മൂന്ന് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി. യൂണിറ്റൊന്നിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ വില നൽകി വൈദ്യുതി വാങ്ങാം. കമ്മീഷന്റെ ഈ തീരുമാനം സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകും.

 

റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച പരമാവധി 10 രൂപ പരിധിയിൽ നിന്നുകൊണ്ടുള്ള കരാർ വ്യവസ്ഥകൾ ഇന്ന് (ഒക്‌ടോബർ 29) വൈകിട്ട് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. അതേസമയം, 2027 ഏപ്രിലിൽ യൂണിറ്റൊന്നിന് 13.89 രൂപ നൽകി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ തള്ളി.

Leave a Reply

Your email address will not be published. Required fields are marked *