Home » Blog » kerala Max » യു.ഡി.എഫ് സർക്കാരിന്റെ ആദ്യ വൻ ജനപ്രിയ പ്രഖ്യാപനം; ഇനി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് യാത്ര തികച്ചും സൗജന്യം
vds-680x450

കേരളത്തിലെ അംഗനവാടി ജീവനക്കാർക്കും വനിതാ യാത്രികർക്കും വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അംഗനവാടി ജീവനക്കാരുടെ പ്രതിമാസ അലവൻസിൽ ആയിരം രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്.

സംസ്ഥാനത്തെ വനിതകൾക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വരും മാസങ്ങളിൽ തന്നെ ഈ പദ്ധതി പ്രാവർത്തികമാകും. ജൂലൈ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു