
ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി ‘നെസ്കഫെ ഹസിൽ ആന്തം’ എന്ന പേരിൽ പുതിയൊരു റാപ്പ് ഗാനം പുറത്തിറക്കി. രാത്രി വൈകിയുള്ള പഠന സെഷനുകൾ, സർഗാത്മക അഭിനിവേശങ്ങൾ പിന്തുടരൽ, സ്വന്തമായി എന്തെങ്കിലും നിർമ്മിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി യുവത്വത്തിന്റെ വിവിധ കഠിനാധ്വാനങ്ങളെയും സ്വപ്നങ്ങളെയും കോർത്തിണക്കിയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്.
യുവജനങ്ങൾക്കിടയിൽ പങ്കാളിത്തവും സംഭാഷണവും ഉണർത്തുക ലക്ഷ്യമിട്ട് സാംസ്കാരിക ട്രെൻഡ്സെറ്റർമാരുടെയും സ്രഷ്ടാക്കളുടെയും നേതൃത്വത്തിലാണ് ഈ ആഴത്തിലുള്ള ബ്രാൻഡ് അനുഭവം അവതരിപ്പിച്ചത്.
കോഡിംഗ്, സംഗീതം, കല, കൂട്ടായ പഠനം തുടങ്ങിയ വിവിധതരം പരിശ്രമങ്ങളെ ദൃശ്യവൽക്കരിക്കുന്ന ഈ ഗാനം മെറ്റ, സ്പോട്ടിഫൈ, യൂട്യൂബ് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. പരസ്യങ്ങൾക്കപ്പുറം യുവ ഇന്ത്യയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറാനും, അവരുടെ പരിശ്രമങ്ങൾക്ക് കരുത്തുപകരാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വിവിധ മേഖലകളിലെ പ്രമുഖ സ്രഷ്ടാക്കളും തങ്ങളുടെ ശബ്ദം ഈ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞു.
“യുവ ഇന്ത്യ ‘ഹസിൽ’ അഥവാ തിരക്ക്പിടിച്ച കഠിനാധ്വാനത്തെ പുതിയൊരു തലത്തിലാണ് നിർവചിക്കുന്നത്. കേവലം ജോലിയോ അഭിലാഷമോ എന്നതിലുപരി, തങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ സ്വന്തം ശൈലിയിൽ പിന്തുടരുന്നതിനെക്കുറിച്ചാണ് ഇതെന്ന് നെസ്ലെ ഇന്ത്യ പൗഡർ-ലിക്വിഡ് പാനീയ വിഭാഗം മേധാവി സുനയൻ മിത്ര വ്യക്തമാക്കി. “യുവജന സംസ്കാരത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന സംഗീതത്തിലൂടെ ഈ ഊർജ്ജസ്വലമായ മനോഭാവം പ്രതിഫലിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” – അദ്ദേഹം കൂട്ടിച്ചേർത്തു.
