Home » Blog » kerala Max » യുവതലമുറയുടെ ഊർജമാണ് ഇന്ത്യയുടെ കരുത്ത്; സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം ശ്രദ്ധേയമാകുന്നു
cjp-protest-680x450

<strong>മുംബൈ</strong>: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെണ്ടുൽക്കർ. തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് കരുതി വിദ്യാർത്ഥികൾ നിരാശരാകുമ്പോൾ, അവരുടെ വികാരങ്ങൾ സ്വാഭാവികമാണ്. ഇനിയും ഇത്തരമൊരു നിരാശ അവർക്ക് അനുഭവിക്കേണ്ടി വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നാണ് സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.

സ്വപ്നങ്ങളും ഊർജവും നിറഞ്ഞതാണ് യുവ ഇന്ത്യ. അതാണ് നമ്മുടെ രാജ്യത്തിന്റെ വിജയത്തിന് കരുത്താകുന്നത്. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭരണകൂടം തുടങ്ങി സമൂഹത്തിലെ ഓരോരുത്തർക്കും യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം നിലനിർത്തുകയും ചെയ്യാനുള്ള വലിയ ഉത്തരവാദിത്വമുണ്ട് എന്നും സച്ചിൻ ടെണ്ടുൽക്കർ വ്യക്തമാക്കിയിട്ടുണ്ട്.