
തിരുവനന്തപുരം : 2005-ൽ ആരംഭിച്ച യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 9,500 കോടി രൂപ കടന്നു. ലാർജ്, മിഡ്, സ്മോൾ ക്യാപ്പുകളിൽ നിന്ന് മികച്ച അവസരങ്ങൾ കണ്ടെത്തുന്നതാണ് യുടിഐ വാല്യൂ ഫണ്ടിന്റെ നിക്ഷേപ ശൈലി.
2026 ഓഗസ്റ്റ് 31-ലെ കണക്കുകൾ പ്രകാരം ഫണ്ടിന്റെ മൊത്തം നിക്ഷേപത്തിന്റെ 65 ശതമാനവും ലാർജ് ക്യാപ്പുകളിലാണ്. ബാക്കി തുക മൂല്യനിർണ്ണയത്തിലെ വ്യത്യാസങ്ങൾക്കനുസരിച്ച് മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഫണ്ടിന്റെ മുൻനിര നിക്ഷേപങ്ങൾ. ഈ പ്രമുഖ കമ്പനികളിലെ നിക്ഷേപം മാത്രം ഫണ്ടിന്റെ മൊത്തം പോർട്ട്ഫോളിയോയുടെ 41 ശതമാനത്തോളം വരും.
ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിച്ച് ദീർഘകാല മൂലധന വളർച്ച ലക്ഷ്യമിടുന്നവർക്ക് യുടിഐ വാല്യൂ ഫണ്ട് അനുയോജ്യമാണ്. വിപണി സാഹചര്യങ്ങൾക്ക് വിധേയമായി ഇടത്തരം മുതൽ ദീർഘകാലം വരെ ന്യായമായ വരുമാനം പ്രതീക്ഷിക്കുന്ന, മിതമായ നഷ്ടസാധ്യത എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്കും ഈ ഫണ്ട് തിരഞ്ഞെടുക്കാം.
