ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക് യാത്രതിരിച്ചു. ഇന്ന് രാവിലെ ഡൽഹിയിൽ നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തുന്ന പ്രധാനമന്ത്രിക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് (മലേഷ്യൻ സമയം) വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകും.
തുടർന്ന്, മലേഷ്യയിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനത്തിന്റെ രണ്ടാം ദിനമായ നാളെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ച വഴിതുറക്കും.
