
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ഏത് വേദിയും സമയവും തനിക്ക് സ്വീകാര്യമാണെന്നും രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാൻ അമിത് ഷാ ശ്രമിക്കേണ്ടെന്നും ലോക്സഭ പ്രതിപക്ഷ നേതാവ്. അമിത് ഷാ ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യാ സഖ്യം. ദീപാവലി ഇടവേളയ്ക്ക് പിന്നാലെ ശക്തമായ മിന്നൽ സമരങ്ങളിലേക്ക് കടക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. തുടർ നടപടികൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കളെ ചായ സൽക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്.
