Home » Blog » Kerala » മെസി വിവാദത്തിൽ എസ്ഐടി അന്വേഷണം വേണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
16

കൊച്ചി : ലയണല്‍ മെസിയുടെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എസ്ഐടി അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. കായിക വകുപ്പിനു മാത്രമായി അന്വേഷിക്കാനാവുന്ന സംഭവമല്ല. മറ്റ് വകുപ്പുകളുടെ സഹായം അനിവാര്യമാണ്. സ്റ്റേഡിയം അറ്റക്കുറ്റപ്പണി പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. വിവിധ തലങ്ങളിൽ പരിശോധന നടത്തേണ്ട വിഷയമാണ്. മറ്റുചില പരാതികൾ കൂടിയുണ്ട്.അതുകൂടി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

തുടക്കം മുതൽ തന്നെ ഈ സംഭവത്തിൽ ഒരുപാട് പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. ജിസിഡിഎക്ക് പോലും കൃത്യമായി കാര്യം പറയാൻ കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *