Home » Blog » Kerala » മുംബൈയിൽ പാൽ വിലയിൽ വൻ വർധനവ്; ലിറ്ററിന് 9 രൂപ കൂട്ടി
17

മുംബൈ: മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ്. ലിറ്ററിന് 9 രൂപ വർധിപ്പിക്കാനാണ് നഗരത്തിലെ പാൽ ഉൽപാദകരുടെ തീരുമാനം. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിലവർധനവിനുശേഷം നിലവിൽ 93 രൂപയുള്ള ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. 2026 സെപ്റ്റംബർ 1 മുതൽ 2027 ഫെബ്രുവരി 28 വരെ ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.

കന്നുകാലികളുടെ വിലയിലുണ്ടായ നിരന്തരമായ വർധനവും കാലിത്തീറ്റ, പുല്ല് എന്നിവയുടെ ചെലവിലുണ്ടായ കുതിച്ചുചാട്ടവുമാണ് പാൽ വില കൂട്ടാൻ കാരണമെന്നാണ് ഉൽപാദകർ പറയുന്നത്. ധാന്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ തരം കാലിത്തീറ്റകളുടെ വില 25 ശതമാനം വരെയാണ് കൂടിയത്. പച്ചപ്പുല്ലിന്റെയും പിണ്ണാക്കിന്റെയും ഉയർന്ന വില പാൽ ഉൽപാദനച്ചെലവ് കൂടുതൽ ഉയർത്തി. ഈ സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് ഉൽപാദകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *