ജി. സുധാകരനെതിരെ കടുത്ത വ്യക്തിപരവും രാഷ്ട്രീയവുമായ ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബു ബാലചന്ദ്രൻ. പിണറായി വിജയനെ ‘നനഞ്ഞ കോഴി’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണെന്നും, ഇതിന് ചുട്ട മറുപടി നൽകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് സുധാകരന്റേതെന്നും, പാർട്ടി അച്ചടക്കം ഉള്ളതുകൊണ്ടാണ് പല കാര്യങ്ങളും തുറന്നുപറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി. സുധാകരന്റെ പൊതുപ്രതിച്ഛായയെ പൂർണ്ണമായും തള്ളിക്കൊണ്ടുള്ള ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് സി.ബി. ചന്ദ്രബാബു ഉന്നയിച്ചിരിക്കുന്നത്. ജി. സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പ് മാത്രമാണ്. തിരഞ്ഞെടുപ്പുകൾക്കായി താൻ ആരോടും പണം ചോദിക്കാറില്ലെന്ന സുധാകരന്റെ വാദം കള്ളമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് കരുതി അരൂർ ഭാഗത്ത് ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ സുധാകരൻ ഓടിനടന്നിരുന്നു. അന്ന് അവിടുത്തെ കയറ്റുമതിക്കാരിൽ നിന്നും മറ്റും ശേഖരിച്ച ലക്ഷക്കണക്കിന് രൂപ ഏത് കണക്കിലാണ് പെടുത്തിയിട്ടുള്ളതെന്ന് ചന്ദ്രബാബു ചോദിക്കുന്നു. ഈ പിരിവിന് ആർക്കെങ്കിലും രസീത് നൽകിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
