Home » Blog » Kerala » മാസപ്പടി കേസിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല; ടിപി രാമകൃഷ്ണൻ
16

കോഴിക്കോട്: മാസപ്പടി കേസിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പിണറായി വിജയൻ്റെ മകൾ വീണയുടെ കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും കേസ് സിപിഎമ്മിനെതിരെ പ്രയോഗിക്കുന്നതാണ് പ്രശ്നമെന്നും ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.