Home » Blog » kerala Max » മന്ത്രിസഭാരൂപീകരണം: മൂന്ന് വനിതാ മന്ത്രിമാരെ വേണമെന്ന് ഷാനിമോൾ; ചെന്നിത്തലയ്ക്കും പിന്തുണ
shanimol

 

സംസ്ഥാനത്ത് അധികാരമേൽക്കാനിരിക്കുന്ന പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി നിയുക്ത എം.എൽ.എ ഷാനിമോൾ ഉസ്മാൻ. പുതിയ മന്ത്രിസഭയിൽ കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാരെങ്കിലും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവർ പ്രതികരിച്ചു. പുതിയ മന്ത്രിസഭയിലേക്ക് തന്റെ പേരും പരിഗണനയിലുണ്ടെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങളും പ്രാദേശിക-സാമുദായിക സമവാക്യങ്ങളും പരിശോധിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്.

അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ താൻ മന്ത്രിയാകുമോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം പുതിയ മന്ത്രിസഭയുടെ ഭാഗമായി ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അഖിലേന്ത്യാ നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.