Home » Blog » Kerala » മന്ത്രിമാരുടെ വിദേശയാത്രകളിൽ വിവാദം മുറുകുന്നു; സ്വന്തം ചെലവിലാണ് യാത്രയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ
vd_satheesan-2

തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. കഴിഞ്ഞ നാലു മാസത്തിനിടെ ഒമ്പത് മന്ത്രിമാരാണ് വിദേശയാത്ര നടത്തിയത്. ഇതിൽ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ യാത്ര മാത്രമാണ് ഔദ്യോഗികമെന്നും അതിന്റെ മുഴുവൻ ചെലവും വഹിച്ചത് സംസ്ഥാന സർക്കാരാണെന്നും പ്രതിപക്ഷ എം.എൽ.എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.

 

ബാക്കിയുള്ള എട്ടു മന്ത്രിമാരും അനുമതിയോടെയാണ് വിദേശയാത്ര നടത്തിയതെന്നും, അവരവരുടെ സ്വന്തം ചെലവിലാണ് യാത്ര നടത്തിയതെന്നുമാണ് വിശദീകരണം. പല മന്ത്രിമാരും സ്വകാര്യ വ്യക്തികളുടെയോ സംഘടനകളുടെയോ ക്ഷണം സ്വീകരിച്ചാണ് വിദേശയാത്ര നടത്തിയത്. എന്നാൽ സ്പോൺസർഷിപ്പ് സ്വീകരിച്ചാണോ ഇവർ യാത്ര ചെയ്തതെന്ന കാര്യത്തിൽ പ്രതിപക്ഷം അവ്യക്തത ഉന്നയിച്ചു. പാരിതോഷികമോ സ്പോൺസർഷിപ്പോ സ്വീകരിക്കുന്നത് ചട്ടലംഘനമാണോ എന്ന ചോദ്യത്തിന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

 

വിവാചകമായതിനെത്തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റ് കെ.പി. അനിൽകുമാറും ഇൻകാസിന്റെ പരിപാടിയിൽ പങ്കെടുക്കാനിരുന്ന വിദേശയാത്ര അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഏറ്റവും കൂടുതൽ ദിവസം വിദേശത്ത് തുടർന്നത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയാണ്.

Leave a Reply

Your email address will not be published. Required fields are marked *