Home » Blog » kerala Max » മണ്ഡല- മകരവിളക്ക്: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും, മേല്‍ശാന്തിമാർ ഇന്ന് ചുമതലയേല്‍ക്കും
12

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറച്ച് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ശബരിമല നട തുറക്കും. പുതിയ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാർ ചുമതലയേല്‍ക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും.

കണ്ഠരര് ബ്രഹ്മദത്തന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.ആഴിയില്‍ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി എ ദമോദരൻ നമ്പൂതിരിയേയും സോപാനത്തേക്ക് ആനയിക്കും.

സുരക്ഷക്കായി 5000 പൊലീസുകാരെയാണ് ഒരേസമയം ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. മിനിറ്റില്‍ 75 തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാൻ ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *