ഭാരതാംബ വിവാദത്തിൽ നിന്നും പിടിവിടാതെ രാജ്ഭവൻ; ചിത്രങ്ങൾ പുറത്തുവിട്ടു

ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. പരിസ്ഥിതി ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴം രാവിലെ രാജ്ഭവനിൽ നടക്കാനിരിക്കെ അതിനായി വച്ച ഭാരതാംബയുടെ ഫോട്ടോ മാറ്റണമെന്ന കൃഷിമന്ത്രി പി പ്രസാദിൻ്റെ നിലപാടാണ് പ്രശ്നമായത്. ആർഎസ്എസ് ഉപയോഗിക്കുന്നത് മാതിരിയുള്ള ചിത്രമാണ് അത് എന്നതായിരുന്നു കാരണം. അത് മാറ്റിവയ്ക്കാൻ തയ്യാറില്ലെന്ന് രാജ്ഭവൻ അറിയിച്ചതോടെ പരിപാടി സെക്രട്ടേറിയറ്റ് വളപ്പിലെ ദർബാർ ഹാളിൽ നടത്തി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരിസ്ഥിതി ദിന പരിപാടി നടത്തിയ രാജ്ഭവൻ, അതേ ചിത്രത്തിൽ ഗവർണർ പൂക്കൾ അർപ്പിക്കുന്നതിൻ്റെ ഫോട്ടോകൾ വൈകിട്ടോടെ പുറത്തുവിട്ടു.

ഇത് സർക്കാരിനോടുള്ള വെല്ലുവിളിയായി തന്നെയാണ് കണക്കാക്കുന്നത്. ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കഴിഞ്ഞയാഴ്ച രാജ്ഭവനിൽ പ്രസംഗിച്ചത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ പഴയകാല ദേശീയ നേതാക്കളെ അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. അന്നും ഇതേ ഭാരതാംബ ചിത്രം വേദിയിൽ ഉണ്ടായിരുന്നു. ആ വിഷയത്തിൽ ഗവർണർക്കെതിരെയോ രാജ്ഭവനെതിരെയോ ഒരു പ്രതികരണത്തിനും സർക്കാർ തയ്യാറായിരുന്നില്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *