Home » Blog » kerala Max » ഭരണനേട്ടങ്ങളല്ല, സംഘപരിവാർ സേവയാണ് നൂറു ദിവസങ്ങളിൽ നടത്തിയത്; സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് കെ. റഫീഖ്
k-rafeeq

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ആര്‍എസ്എസുമായുള്ള ഡീലിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ പാദസേവ ചെയ്യുകയാണെന്ന് റഫീഖ് ആരോപിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ അനുകൂല സമീപനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ എന്നുപറഞ്ഞ് ‘നൂറ് ദിവസം.. നൂറ് കൂട്ടം സംഘപരിവാര്‍ സേവ..’ എന്ന തലക്കെട്ടോടെയാണ് റഫീഖ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

നയപ്രഖ്യാപനത്തിലോ ബജറ്റിലോ കേന്ദ്ര- ബിജെപി സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള ശത്രുതാപരമായ സമീപനത്തിനെതിരെ ഒരു വാക്കുപോലുമില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നതുപോലെ വന്ദേമാതരം പൂര്‍ണമായും ആലപിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ‘ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്’ എന്ന് പ്രസ്താവിച്ചത് വിഡി സതീശന്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ സമീപനം വ്യക്തമാക്കുന്നതാണെന്ന് പറഞ്ഞാണ് കെ റഫീഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *