Home » Blog » kerala Mex » ബോക്സ് ഓഫീസ് തകർത്തെറിഞ്ഞ് ‘വാഴ 2’; ആദ്യദിനം വാരിയത് കോടികൾ! ദുരന്തർ 2 വീണു, ഇനി ലക്ഷ്യം ആട് 3!
MV5BODgyZmNiODYtNThiMi00NzQxLWFhN2YtNDNmZTcxMWU3N2ZmXkEyXkFqcGc@._V1_

മലയാള സിനിമയിൽ വീണ്ടും ഒരു സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് നവാഗതനായ സാവിൻ എസ്.എ സംവിധാനം ചെയ്ത ‘വാഴ 2’. വിപിൻ ദാസിന്റെ രചനയിൽ ഒരുങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2026-ൽ റിലീസ് ചെയ്ത സിനിമകളുടെ കേരളത്തിലെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ആഗോളതലത്തിൽ 1500 കോടിയിലധികം നേടിയ രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2’നെ കേരള കളക്ഷനിൽ ‘വാഴ 2’ പിന്നിലാക്കി. ആദ്യദിനം 5.20 കോടി രൂപയാണ് ‘വാഴ 2’ കേരളത്തിൽ നിന്ന് മാത്രം നേടിയത്.

 

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ട പട്ടിക പ്രകാരം 5.90 കോടി രൂപയുമായി ജയസൂര്യ ചിത്രം ‘ആട് 3’ ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, ‘ധുരന്ധർ 2’ന് കേരളത്തിൽ നിന്ന് ആദ്യദിനം 3.10 കോടി രൂപ മാത്രമേ നേടാനായുള്ളൂ. പട്ടികയിൽ കൂടുതൽ സിനിമകളുമായി നിവിൻ പോളിയാണ് ആധിപത്യം പുലർത്തുന്നത്. താരത്തിന്റെ ‘പ്രതിഛായ’, ‘ബേബി ഗേൾ’ എന്നീ ചിത്രങ്ങളും മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ജനപ്രിയ പ്രമേയവും മികച്ച അവതരണവുമാണ് ‘വാഴ 2’വിന് ഇത്രയേറെ പ്രേക്ഷക സ്വീകാര്യത നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.