Your Image Description Your Image Description

റെഡ്‍മി തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോണായ റെഡ്‍മി 15ആർ 5ജി ചൈനയിൽ പുറത്തിറക്കി. നാല് വ്യത്യസ്‍ത കളർ വേരിയന്റുകളിലാണ് പുതിയ ഹാൻഡ്‌സെറ്റ് വരുന്നത്. ക്ലൗഡി വൈറ്റ്, ലൈം ഗ്രീൻ, ഷാഡോ ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ വാങ്ങാം .മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് നൽകുന്ന ഇതിൽ 6000എംഎഎച്ച് ബാറ്ററി ബാക്കപ്പുള്ള ഫോൺ

യും ഉൾപ്പെടുനള്ള ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2 ലാണ് പുതിയ റെഡ്‍മി സ്‍മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 240Hz ടച്ച് സാമ്പിൾ റേറ്റിനുള്ള പിന്തുണയുള്ള 6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത.

റെഡ്‍മി 15ആർ 5ജിയുടെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, റെഡ്മി 4ജിബി RAM + 128ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 13,000 രൂപ. ഇതിനുപുറമെ, 6ജിബി + 128ജിബി- 19,000 രൂപ, 8ജിബി + 128ജിബി- ഏകദേശം 23,000 രൂപ, 8ജിബി + 256ജിബി- ഏകദേശം 25,000 രൂപ, 12ജിബി + 256ജിബി- ഏകദേശം 28,000 രൂപ എന്നിങ്ങനെയാണ് വില.

 

 

Related Posts