Home » Blog » kerala Max » ബജാജ് ഫിന്‍സെര്‍വ് ബിസിനസ് സൈക്കിള്‍ ഫണ്ട് അവതരിപ്പിച്ചു
6

കൊച്ചി: വിവിധ സാമ്പത്തിക, ബിസിനസ് ചക്രങ്ങളിലെ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ബജാജ് അസറ്റ് മാനേജ്മെന്റ് ഈ ഓപ്പണ്‍-എന്‍ഡഡ് ഓഹരി പദ്ധതിയുടെ പ്രാരംഭ നിക്ഷേപ സമാഹരണം ഡിസംബര്‍ 4ന് അവസാനിക്കും. വിവിധ വിപണി മൂലധന വിഭാഗങ്ങളിലുള്ള കമ്പനികളിലും നിക്ഷേപ ശൈലികളിലും നിക്ഷേപിക്കാന്‍ സൗകര്യമുള്ള ഈ പദ്ധതിയില്‍ 500 രൂപ മുതല്‍ പ്രാരംഭ നിക്ഷേപം നടത്താം. സാമ്പത്തിക വളര്‍ച്ച, പലിശനിരക്കുകള്‍, വായ്പാ പ്രവര്‍ത്തനങ്ങള്‍, ഉപഭോഗം, കമ്പനികളുടെ വരുമാനം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തി വിവിധ മേഖലകളിലും അവയ്ക്കുള്ളിലെ വ്യത്യസ്ത വ്യവസായങ്ങളിലും നിക്ഷേപ വിഹിതം ക്രമീകരിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

വിശാലമായ സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനവും കമ്പനി തലത്തിലുള്ള സൂക്ഷ്മ പരിശോധനയും സംയോജിപ്പിച്ചാണ് ഈ പദ്ധതിയുടെ നിക്ഷേപ തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ബജാജ് അസറ്റ് മാനേജ്മെന്റിന്റെ സവിശേഷ നിക്ഷേപ തത്ത്വചിന്തയായ ‘ഇന്‍ക്യൂബ്’ വഴി വിവരാധിഷ്ഠിത, അളവാധിഷ്ഠിത, പെരുമാറ്റപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോജനപ്പെടുത്തി വിപണിയിലെ മുന്നേറ്റങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഗണേഷ് മോഹനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ നിമേഷ് ചന്ദനും വ്യക്തമാക്കി.

ദീര്‍ഘകാല സമ്പത്ത് സൃഷ്ടി ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫണ്ടില്‍ തവണകളായുള്ള നിക്ഷേപ, പിന്‍വലിക്കല്‍ സൗകര്യങ്ങളും ലഭ്യമാണ്. യൂണിറ്റുകള്‍ അനുവദിച്ച് മൂന്ന് മാസത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ ഒരു ശതമാനം പിന്‍വലിക്കല്‍ നിരക്ക് ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *