Home » Blog » kerala Max » ബംഗളൂരുവിൽ ദാരുണ വാഹനാപകടം; നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
dead-1-680x450

ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ് കുമാറിൻ്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്‌ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തായിരുന്നു അപകടം.മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും കെങ്കേരി ബിജിഎസ് നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് നാലാം വർഷ വിദ്യാർത്ഥികളാണ്.