Home » Blog » Kerala » ‘കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്ക്‌ ഒപ്പം വരാം’; ഷോൺ ജോർജ്
26

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്ക്‌ ഒപ്പം വരാമെന്ന് ഷോൺ ജോർജ്. അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തും. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണ് എന്നാണ് കേട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, എംജി സർവകലാശാല വിസി നിയമനത്തിൽ മന്ത്രി റോജി.എം.ജോണിന് വിമർശനമില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി. മന്ത്രി ഒന്നും പറഞ്ഞിട്ടില്ല. എസ്എഫ്ഐക്ക് മാത്രമാണ് കുഴപ്പമെന്നും അദേഹം പറഞ്ഞു. അവിടെ നല്ലൊരു വിസി വന്നപ്പോൾ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ തെറ്റ് ഇനിയും ആവർത്തിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.