കോട്ടയം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യവുമായി സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടതുകൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. ഉപനേതാവായി ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ട്. അംഗീകരിച്ച് കിട്ടുമെന്നാണ് ഇപ്പോഴും കരുതുന്നത്. പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചോദിച്ചത്. ന്യായമായ ആവശ്യമാണ് ഉപനേതാവ് സ്ഥാനമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിനേയും ബിനോയ് വിശ്വം വിമർശിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗമാണ് അത്. വന്ദേമാതരം മുഴുവനായി ചൊല്ലേണ്ട എന്നത് കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നാൽ, കോൺഗ്രസ് നിഷ്കരുണം അത് നടപ്പിലാക്കി. ആ ഭാഗം ഒഴിവാക്കണമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
