Home » Blog » kerala Max » പ്രഖ്യാപനത്തിന് പിന്നാലെ യു-ടേൺ; ഹോർമൂസ് വിഷയത്തിൽ ട്രംപ് നിലപാട് മാറ്റി
donald-trump-6

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ‘റീഇംബഴ്‌സ്‌മെന്റ് ഫീസ്’ ഈടാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പിലാക്കുമെന്നാണ് ഡോണൾഡ‍് ട്രംപിൻ്റെ പുതിയ തീരുമാനം. മിഡിൽ ഈസ്റ്റ് നേതാക്കളുമായി വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 20 ശതമാനം അമേരിക്കൻ റീഇംബഴ്‌സ്‌മെന്റ് ഫീസ് ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു.

അതിന് പകരം വിവിധ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പാക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക നൽകുന്ന സുരക്ഷാ സേവനങ്ങൾക്കുള്ള ചെലവ് തിരിച്ചുപിടിക്കാനാണ്’റീഇംബഴ്‌സ്‌മെന്റ് ഫീസ്’ ഏർപ്പെടുത്തുന്നതെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇറാഖ് പ്രധാനമന്ത്രിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിലൂടെ ട്രംപ് നിലപാട് മാറ്റം പ്രഖ്യാപിച്ചത്.