Home » Blog » kerala Max » പൈലറ്റുമാർക്ക് നിർബന്ധിത ലഹരി പരിശോധനയുമായി എയർ ഇന്ത്യ; പുതിയ ഉത്തരവ് പുറത്തിറക്കി
airindia_newlivery_banner_desktop_1920x1080

എയർ ഇന്ത്യ ഗ്രൂപ്പിലെ മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ കമ്പനി ഉത്തരവിട്ടു. ഓഗസ്റ്റ് 13 – ന് രാവിലെ അയച്ച ഇ-മെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപ്രകാരം അനുവദനീയമല്ലാത്ത ലഹരി പദാർത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഈ കർശന നടപടി.

 

കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഡൽഹി വിമാനത്തിലുണ്ടായ അപകടത്തിൽപ്പെട്ട പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ ഈ നിർണ്ണായക തീരുമാനം.

 

ഗുഡ്ഗാവിലെ കേന്ദ്രത്തിൽ പരിശീലനം നടക്കുമ്പോൾ തന്നെ പരിശോധനകളും ഉണ്ടായിരിക്കും. നിലവിൽ സർവീസിലുള്ള പൈലറ്റുമാർക്കും ഡൽഹി-എൻ.സി.ആറിന് പുറത്തുള്ളവർക്കും അവർ എത്തുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ വെച്ച് പരിശോധന നടത്താൻ സൗകര്യം ഒരുക്കും. യാത്രാ സുരക്ഷയിലും പ്രൊഫഷണലിസത്തിലും ഉയർന്ന നിലവാരം പുലർത്തുന്നതിനും യാത്രക്കാർക്ക് പൂർണ്ണ ആശ്വാസം നൽകുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നതെന്ന് കമ്പനി അധികൃതർ ഇ-മെയിലിൽ അറിയിച്ചു.