Home » Blog » kerala Max » പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനേയും സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി നിയമിച്ചു
4

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി നിയമിച്ചു. വനം വകുപ്പ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്. വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പ്രധാന ലക്ഷ്യം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *