Home » Blog » kerala Max » പുലിക്കളി ഓക്കാനം വരുന്ന കലാവൈകൃതമെന്ന പ്രസ്താവനയ്ക്ക് എതിരെ വി.കെ. ശ്രീരാമൻ; കലയെ ആഭാസമായി ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ്
c4cc27d7f821331a272bdcbc43bc5a43f5216d3daa3aace9b5e98d53fb8ac99e.0

കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.കെ. ശ്രീരാമന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ രംഗത്തെത്തി. പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാകില്ലെന്നും, എന്നാല്‍ ഇത് ഭാരതീയ കലയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശ്രീരാമന്റെ ഈ പരാമര്‍ശം കടുത്ത ബോഡി ഷെയിമിങ് ആണെന്ന് അയ്യന്തോള്‍ പുലിക്കളി ദേശം ശക്തമായി വിമര്‍ശിച്ചു. കൊടുങ്ങല്ലൂര്‍ ഭരണിയിലെ പാട്ടുകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ പുലിക്കളിയെ മാത്രം ഇങ്ങനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. സിനിമയില്‍ അശ്ലീലം പറഞ്ഞും അഭിനയിച്ചും ജീവിക്കുന്നവരെ കാണുമ്പോള്‍ മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും, കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന സിനിമാ താരങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും പുലിക്കളി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

പലര്‍ക്കും പുലിക്കളി എന്നത് വെറുമൊരു വിനോദത്തിനപ്പുറം ജീവനോപാധിയും വര്‍ഷങ്ങളായുള്ള കാത്തിരിപ്പുമാണ്. ആണിനും പെണ്ണിനും രൂപഭംഗി ഇല്ലാത്തത് സ്വാഭാവികമാണ്, എന്നാല്‍ കലയ്ക്ക് വേണ്ടി ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിവാദമായതിനെത്തുടര്‍ന്ന് ശ്രീരാമന്റെ പരാമര്‍ശത്തിനെതിരെ സാംസ്‌കാരിക രംഗത്തുനിന്നും വിവിധ കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്.