Home » Blog » kerala Max » ​പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ സംഘടനയ്ക്കുള്ളിൽ തന്നെ വിമർശനം; പ്രവർത്തനമികവ് മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം
MSF

<strong>മലപ്പുറം</strong>: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയാണ് പ്രമേയമിറക്കിയത്. പാര്‍ട്ടി ഭാരവാഹികളായ പലരെയും പരിഗണിക്കാതെയാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്നാണ് ആരോപണം.മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ചവരെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും വിമര്‍ശനമുണ്ട്. മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തന പരിചയമില്ലാത്തവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രമേയത്തിൽ പറയുന്നു.

പ്രവര്‍ത്തന മികവിനെയും പ്രവര്‍ത്തകരുടെ വികാരത്തെയും പരിഗണിക്കാതെയുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും കമ്മിറ്റി രൂപീകരണത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും പ്രമേയത്തില്‍ ആരോപിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളില്‍ മൊറയൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി പ്രതിഷേധം അറിയിച്ചു.
ഷറഫുദ്ദീന്‍ പിലാക്കലിനെയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിലേക്ക് 11 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയുമാണ് തെരഞ്ഞെടുത്തത്.

മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. പി കെ നവാസ് ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ ഷറഫുദ്ദീന്‍ പിലാക്കലിന് താല്‍ക്കാലിക ചുമതല നൽകിയിരുന്നു.
സ്ഥാനത്തേക്ക് ഒന്നിലധികം ഗ്രൂപ്പ് അവകാശവാദങ്ങൾ ഉയർന്നതോടെ ജില്ലാ കമ്മിറ്റികളിലടക്കം തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ജില്ലാ ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് ലീഗ് നേതൃത്വം സ്ഥാനങ്ങൾ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *