Home » Blog » Kerala » പാലാ നഗരസഭ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ്; കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് ജയിച്ചു
16

കോട്ടയം: പാലാ നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസിന് വിജയം. ബിജുവിന് 14 വോട്ടുകളും യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകളുമാണ് ലഭിച്ചത്. അതേസമയം, യുഡിഎഫ് വിമത കൗൺസിലർ ടോണി തൈപറമ്പിൽ വോട്ട് ചെയ്തത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ്. മറ്റൊരു വിമതയായ രജിതാ പ്രകാശ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

യുഡിഎഫ് വിമതർക്കായിരുന്നു എൽഡിഎഫിന്റെ പിന്തുണ. യുഡിഎഫ് വിമതരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ചെയർപേഴ്സണെതിരെയുള്ള അവിശ്വാസവും പാസാക്കിയത്. യുഡിഎഫ് വിമതയായ മായാ രാഹുലിന് എൽഡിഎഫ് വോട്ട് ചെയ്ത് ചെയർപേഴ്സൺ ആക്കി. മുമ്പ് നഗരസഭയുടെ വൈസ് ചെയർപേഴ്സനായിരുന്നു മായാ രാഹുൽ.

 

Leave a Reply

Your email address will not be published. Required fields are marked *