Home » Blog » kerala Mex » പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി; കോച്ചുകളുടെ എണ്ണം എട്ടിൽ നിന്നും പന്ത്രണ്ടായി വർധിപ്പിച്ചു
train22-680x450

പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ തിരക്ക് നിയന്ത്രിക്കാൻ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്നും പന്ത്രണ്ടായി വർധിപ്പിച്ചു. ഈ മാസം 23 മുതൽ 12 കോച്ചുകളുമായാകും ഈ റൂട്ടിലെ മെമു സർവീസ് നടത്തുക. വെറും 610 സീറ്റുകൾ മാത്രമുള്ള ട്രെയിനിൽ മൂവായിരത്തിലധികം യാത്രക്കാർ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. പാലക്കാട് – എറണാകുളം (66609, 10) സർവീസിന് പുറമെ മറ്റു ചില മെമു ട്രെയിനുകളിലും സമാനമായ രീതിയിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടലുകൾക്കും ഒടുവിലാണ് റെയിൽവേ ബോർഡ് ഈ അനുകൂല തീരുമാനമെടുത്തത്. കോച്ചുകളുടെ കുറവ് ചൂണ്ടിക്കാട്ടി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നെങ്കിലും യാത്രാക്ലേശം രൂക്ഷമായതോടെ പുതിയ കോച്ചുകൾ അനുവദിക്കാൻ ശുപാർശ നൽകുകയായിരുന്നു. കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ ഓഫീസ് സമയങ്ങളിൽ ഉൾപ്പെടെ മെമുവിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.