Home » Blog » kerala Max » പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി; തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം തടസ്സപ്പെടും
WATER-680x450

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ( സെപ്റ്റംബർ 26) ജലവിതരണം തടസ്സപ്പെടും. കേരള വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ് തകരാറിലായതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് വെള്ളം മുടങ്ങുന്നത്. ഇന്ന് രാത്രി എട്ട് മണിവരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ഇന്നലെ( സെപ്റ്റംബർ 25) രാത്രി ഒമ്പത് മണി മുതൽ തന്നെ ജലവിതരണം നിലച്ചിരുന്നു.

വെള്ളം മുടങ്ങുന്ന പ്രധാന പ്രദേശങ്ങൾ

പി.റ്റി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം തുടങ്ങിയ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ.

ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി വാട്ടർ അതോറിറ്റിയുടെ കേന്ദ്രീകൃത ടോൾ ഫ്രീ നമ്പരായ 1916-ൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *