Home » Blog » Kerala » നീറ്റ് പരീക്ഷാ വിവാദം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിമർശനവുമായി ബിനോയ് വിശ്വം രംഗത്ത്
images (99)

ഡൽഹി: ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ട പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം. നീറ്റ് പരീക്ഷയിലെ സുതാര്യത ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെയും സി.ജെ.പിയുടെയും ആവശ്യങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടിയന്തരമായി ശ്രദ്ധ പതിപ്പിക്കണം. രാജ്യത്തിന്റെ ആശങ്കകൾക്ക് നീതി നൽകാൻ കോടതിക്ക് സമയമില്ലെങ്കിൽ പിന്നെ എന്തിനാണ് സമയമുള്ളതെന്നും സമരം ചെയ്യുന്നവരെ പാറ്റകളെന്ന് വിളിച്ച് പ്രതിഷേധങ്ങൾക്ക് തീ കൊളുത്തിയത് ചീഫ് ജസ്റ്റിസ് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

അതേസമയം, ഡൽഹി ജന്തർമന്തറിൽ സി.ജെ.പിയുടെ പ്രതിഷേധ സമരം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ ഡൽഹി പോലീസ് വലിയ തോതിലുള്ള അതിക്രമമാണ് അഴിച്ചുവിട്ടത്. സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഡൽഹി പോലീസിന്റെ നടപടിയെ വിമർശിച്ച് വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.