കൊച്ചി:വേനല്‍ക്കാലത്ത് വാഹനങ്ങള്‍ സജ്ജമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി എസി ചെക്കപ്പ് ക്യാമ്പ് ജൂണ്‍ 15 വരെ. ഇന്ത്യയിലുടനീളമുള്ള നിസാന്റെ 125 അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളില്‍ ലഭ്യമാകും. ക്യാമ്പിന്റെ ഭാഗമായി, നിസാന്റെ വിദഗ്ധരായ സര്‍വീസ് പ്രൊഫഷണലുകള്‍ 12-പോയിന്റ് എസി പരിശോധന നടത്തും.
കൂടാതെ, സൗജന്യ ടോപ്പ് വാഷ്, പിക്ക്-അപ്പ് & ഡ്രോപ്പ് സേവനം, വാല്യൂ ആഡഡ് സര്‍വീസുകള്‍ക്കും ലേബര്‍ ചാര്‍ജുകള്‍ക്കും 10% കിഴിവ് എന്നിങ്ങനെയുള്ള പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. ‘My Nissan ‘ ആപ്പ് വഴിയോ നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
