Home » Blog » kerala Max » ‘നിഷ്ക്രീയ റേഷൻകാർഡുകൾ മരവിപ്പിക്കാനുള്ള നീക്കം നടപ്പാക്കരുത്’ ; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് അനൂപ് ജേക്കബ്
8

തിരുവനന്തപുരം : ഉപയോ​ഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ആറു മാസമായി ഉപയോ​ഗിക്കാത്ത റേഷൻ കാ‍ർഡുകൾ നാളെ മുതൽ മരവിപ്പിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഒരു കോടി 58 ലക്ഷം റേഷൻ കാ‍ർഡുകൾ മരവിപ്പിക്കാനാണ് തീരുമാനം. ഇതിൽ ആറ് ലക്ഷം കേരളത്തിലാണ്.

നിഷ്ക്രീയ കാർഡുകളിൽ 44,000 മുൻ​ഗണനാകാർഡുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ദാരിദ്യരേഖയിലുള്ള ഈ 44,000 കാർഡുടമകൾ എന്ത് കൊണ്ട് റേഷൻ വാങ്ങുന്നില്ലെന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. റേഷൻ കാർഡ് അടിസ്ഥാനരേഖയാണ്. അതിനാൽ കാർഡ് നിഷേധിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് ഉടൻ കേരളം കത്ത് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *