‘വാഗ്ദാനത്തില്‍ നിന്ന് അധികാരത്തിലേക്ക്: എഐ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ എങ്ങനെ പുനര്‍നിര്‍വചിക്കുന്നു’ എന്ന തലക്കെട്ടിലുള്ള പഠനം ഡെല്‍ഹിയില്‍ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ പുറത്തിറക്കി. എഐ നിക്ഷേപങ്ങള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുമെന്ന് പഠനത്തിന്റെ ഭാഗമായ അഞ്ചില്‍ നാല് വ്യവസായ പ്രമുഖര്‍ വിശ്വസിക്കുന്നു, 2030 ഓടെ ഇന്ത്യ ഒരു മുന്‍നിര ആഗോള എഐ രാഷ്ട്രമായി ഉയര്‍ന്നുവരുമെന്ന് 73% പേരും പ്രതീക്ഷിക്കുന്നു.
എഐ അവലംബിക്കുന്നതില്‍ സമകാലികരായ ആഗോള കമ്പനികളെക്കാള്‍ പിന്നിലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 72% സ്ഥാപനങ്ങളും സമ്മതിക്കുന്നത് ഒരു പരിമിതിയായി പഠനം കണ്ടെത്തുന്നു. പ്രതികരിച്ചവരില്‍ 57% പേര്‍ ഡാറ്റ ഗുണനിലവാരത്തിലെ ഏറ്റകുറച്ചിലുകളും 77% പേര്‍ ചെലവേറിയതും സുരക്ഷിതമായ ക്ലൗഡ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും എഐ കുതിപ്പിന് പ്രധാന തടസ്സങ്ങളാണെന്ന് പറയുന്നു.
നിര്‍മിത ബുദ്ധിയില്‍ വിദഗ്ദരെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവിലേക്ക് പഠനം വിരല്‍ ചൂണ്ടുന്നു. നിലവില്‍ 30% ജീവനക്കാര്‍ക്ക് മാത്രമേ വ്യാപാരങ്ങള്‍ക്ക് ആവശ്യമുള്ള എഐ സാക്ഷരതാ നിലവാരം ഉള്ളൂ. എന്നാല്‍ 2030ല്‍ ഇത് 57% ആയി ഉയരുമെന്ന് പ്രതികരിച്ചവര്‍ സൂചിപ്പിക്കുന്നു. 2030 ഓടെ ഇന്ത്യയില്‍ ആവശ്യമായ മൊത്തം എഐ പ്രതിഭകള്‍ 350 ദശലക്ഷത്തിലധികമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.
