Home » Blog » kerala Max » നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്തു
nithin-raj-death

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു. പ്രതി ചേര്‍ത്തതിന് പിന്നാലെ വിനോജ് മോണിയും ലത ശശിധരനും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ഡോ. എം റാമാണ് കേസിലെ ഒന്നാം പ്രതി. കോളേജിലെ തന്നെ മറ്റൊരു അധ്യാപിക സംഗീത നമ്പ്യാരാണ് കേസിലെ രണ്ടാംപ്രതി.

കേസില്‍ അറസ്റ്റിലായ റാമിന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതാം തീയതി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, വിദ്യാര്‍ത്ഥികളെ സ്വാധീനിക്കരുത് തുടങ്ങി കര്‍ശന ഉപാധികളോടെയായിരുന്നു റാമിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *