കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. അത് മലയാളികൾ തന്നെ തകർത്തു. പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ തുടർന്നു. ‘മാഷാ അല്ലാ’ എന്ന സ്റ്റിക്കർ മലയാളികൾ മറന്നിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോട് നന്ദി പറയുന്നു. രണ്ട് വർഷം പിന്നിട്ടു, ഇത് തെളിയാൻ. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ തുടർന്നു. പൊലീസിനോടും നന്ദി പറയുന്നുവെന്നും ഷാഫി പറഞ്ഞു.
തുടക്കത്തിൽ യുഡിഎഫ് പറഞ്ഞ കാര്യമാണ്. സിപിഎമ്മിൽ നിന്നും എന്ത് ആക്രമണം ഉണ്ടായാലും പാർട്ടിക്ക് പങ്കില്ല എന്നാണ് നിലപാട്. അവർ ഉണ്ടാക്കിയ വ്യാജ നിർമിതി മറ്റൊരു പാർട്ടിയുടെ തലയിൽ ഇടാൻ നോക്കി. എൽഡിഎഫ് സ്ഥാനാര്‍ഥി പോലും ഇതിന് തയ്യാറായി. സിപിഎം ഭരണത്തിൽ പോലും രണ്ട് വർഷം നീണ്ടു. അന്ന് കോൺഗ്രസിന് പങ്കില്ല എന്ന ഉറപ്പിലാണ് പിണറായിയുടെ പൊലീസ് നടപടി എടുക്കാതിരുന്നത്.
റിബേഷിൽ പോയി അന്വേഷണം തട്ടി നിൽക്കുകയായിരുന്നു. കാഫിർ സ്ക്രീൻ ഷോട്ടിന് മുൻപും ശേഷവും ഇത് ഉണ്ടായിട്ടുണ്ട്. കാസിമിനെ പോലെ ഒരു ചെറുപ്പക്കാരനെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു. കാസിമിൻ്റെ മനസാന്നിധ്യമാണ് രക്ഷയായതെന്നും ഷാഫി പറഞ്ഞു.
