
കൊച്ചി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കേരളത്തില് ബാങ്കുകള്ക്ക് നാല് ദിവസം അവധിയായിരിക്കും. ഒക്ടോബര് 18ന് ഞായറാഴ്ചയായതിനാല് ബാങ്കുകള്ക്ക് അവധിയാണ്. 19ന് പൂജയോടനുബന്ധിച്ച് സംസ്ഥാന സര്ക്കാര് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൂജ അവധിയോടനുബന്ധിച്ച് ഒക്ടോബര് 20ന് മഹാനവമിക്കും ഒക്ടോബര് 21ന് വിജയദശമിക്കും ബാങ്കുകള്ക്ക് അവധിയാണ്. ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം വ്യാഴാഴ്ചയായിരിക്കും ബാങ്കുകള് വീണ്ടും തുറക്കുക.
