Home » Blog » kerala Max » ധോണിക്ക് വിശ്രമമോ അതോ സഞ്ജുവിന് വേണ്ടി പിന്മാറിയതോ ? പരിക്ക് മാറിയിട്ടും മഹി വിട്ടുനിൽക്കുന്നതിന് പിന്നിൽ!
dhoni

പിഎല്ലിൽ സഞ്ജു സാംസണിന്റെ നായകത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മുന്നേറുമ്പോഴും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് എം.എസ്. ധോണിയുടെ മടങ്ങിവരവിലേക്കാണ്. പരിക്ക് മാറി പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടും ധോണി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. എന്നാൽ, ടീമിലെ യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാലാണ് ധോണി സ്വയം മാറിനിൽക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ധോണി ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചുവെങ്കിലും നിലവിലെ ടീം ബാലൻസ് തകർക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റോളിലും ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ, വിജയകരമായി മുന്നേറുന്ന ടീം കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ധോണിയുടെ നിലപാട്. ധോണി ഇംപാക്ട് പ്ലെയറായി എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും, ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ഇത് തള്ളി. ധോണി തിരിച്ചെത്തുകയാണെങ്കിൽ അത് വിക്കറ്റ് കീപ്പറായി തന്നെയായിരിക്കും. നെറ്റ്‌സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും, കാലിലെ പരിക്ക് കാരണം വിക്കറ്റുകൾക്കിടയിലെ ഓട്ടം നൂറ് ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമേ അദ്ദേഹം കളത്തിലിറങ്ങൂ.

മാർച്ച് 28-ന് പരിക്കേറ്റ ധോണിക്ക് ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങൾ ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുന്നോടിയായി ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തിയത് ആരാധകരിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ മത്സരത്തിൽ അദ്ദേഹം ഇറങ്ങാതിരുന്നത് വലിയ നിരാശയുണ്ടാക്കി. ധോണിയും രോഹിത് ശർമ്മയും ഇല്ലാതെ നടന്ന ആദ്യ ഐപിഎൽ ‘എൽ ക്ലാസിക്കോ’ എന്ന പ്രത്യേകതയും മുംബൈ-ചെന്നൈ പോരാട്ടത്തിനുണ്ടായിരുന്നു. സഞ്ജുവിന്റെ നേതൃത്വത്തിൽ ടീം ജയിച്ചുതുടങ്ങിയത് ധോണിക്ക് ആശ്വാസമാണെങ്കിലും, പ്രിയ താരത്തെ മഞ്ഞക്കുപ്പായത്തിൽ വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.