Your Image Description Your Image Description

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകനെ രക്ഷപെടുത്തി

ഡല്‍ഹി: പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ പര്‍വ്വതാരോഹകനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്താന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.

വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ദെനാലിയുടെ ക്യാമ്പ് 5ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമാണ് ഉള്ളതെന്നായിരുന്നു ഷെയ്ഖിന്റെ സന്ദേശം. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് ഹസന്‍ കുടുങ്ങികിടന്നത്.

പ​ന്ത​ളം പൂ​ഴി​ക്കാ​ട് ദാ​റു​ൽ ക​റാ​മി​ൽ എം.​എ.​അ​ലി അ​ഹ​മ്മ​ദ് ഖാ​ന്‍റെ​യും ജെ.​ഷാ​ഹി​ദ​യു​ടെ​യും മ​ക​നാ‌​ണ് ഹ​സ​ൻ ഖാ​ൻ. 2022ൽ ​എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യി​രു​ന്നു. ആ​ഫ്രി​ക്ക​യി​ലെ കി​ളി​മ​ഞ്ചാ​രോ, വ​ട​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി, അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ മൗ​ണ്ട് വി​ൻ​സ​ൻ എ​ന്നീ പ​ർ​വ​ത​ങ്ങ​ളും അ​ദ്ദേ​ഹം കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *