Home » Blog » Kerala » ​ ‘ദിമാഗി നക്സൽ’ പരാമർശത്തിൽ തിരിച്ചടിച്ച് രാഹുൽ ഗാന്ധി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ചു
rahulgandhi--680x450

ഡൽഹി: ബസ്തറിലെ ദീപാവലി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യവിരുദ്ധർ ആരാണെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവർ ആരാണെന്നും പരസ്യമായി വ്യക്തമാക്കാൻ തന്നോട് നേർക്കുനേർ സംവാദത്തിന് തയ്യാറാകാൻ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു.

 

സായുധ നക്സലിസം അവസാനിച്ചെങ്കിലും ‘ദിമാഗി നക്സലുകൾ’ രാഷ്ട്രീയ പാർട്ടികളിലും വിവിധ സംഘടനകളിലും നുഴഞ്ഞുകയറി ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്നായിരുന്നു സിആർപിഎഫ് ജവാന്മാരെ അഭിസംബോധന ചെയ്ത് മോദി പ്രസ്താവിച്ചത്. മുൻ സർക്കാരുകളുടെ വീഴ്ചകൾ കൊണ്ടാണ് രാജ്യത്ത് ഒരുകാലത്ത് നക്സലിസം പടർന്നുപിടിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

 

ഇതിന് മറുപടിയായി, സൈനികരുടെ സാന്നിധ്യത്തിൽ നടത്തിയ ഈ പ്രസ്താവനയിലൂടെ പ്രതിപക്ഷത്തെയാണ് നക്സലുകൾ എന്ന് വിശേഷിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഈ നുണകൾ സൈനികർ പോലും വിശ്വസിച്ചില്ലെന്ന് എക്സിലൂടെ പ്രതികരിച്ച രാഹുൽ ഗാന്ധി, മോദിയെ നേരിട്ടുള്ള രാഷ്ട്രീയ സംവാദത്തിന് വീണ്ടും ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *