തൃശ്ശൂരിൽ ശക്തമായ മഴ തുടരുന്നതിനിടെ പാലക്കാട് – തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മുകൾ വശത്തായി രണ്ടിടങ്ങളിൽ ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായി. വൻ മണ്ണിടിച്ചിലിനുള്ള സാധ്യത മുൻനിർത്തി പ്രദേശത്ത് കനത്ത മഴ തുടരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
