Home » Blog » Kerala » തിരുവനന്തപുരം മെഡിക്കൽ കോളേജ് മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത നീക്കാൻ പോലീസ്
police--680x450

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ രണ്ടാം വാർഡിന് സമീപമുള്ള ഡ്രെയിനേജ് മാൻഹോൾ ശുചീകരിക്കുന്നതിനിടയിലാണ് ശുചീകരണ തൊഴിലാളികൾ ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ തൊഴിലാളികൾ വിവരം ഹോസ്റ്റൽ സൂപ്രണ്ടിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും അറിയിക്കുകയായിരുന്നു.

 

വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. മാസം തികയാതെ പ്രസവിച്ച ഭ്രൂണം ഉപേക്ഷിച്ചതാണോ അതോ പ്രസവ ശേഷം മൃതദേഹം മാൻഹോളിലേക്ക് ഒഴുക്കിവിട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും വാർഡുകളിലെ നിലവിലെ പ്രസവ വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *