Home » Blog » Kerala » ​’തിരിച്ചു വരുമ്പോൾ ഫെമിനിസ്റ്റ് ആകുമോ?’; രാഹുൽ ഈശ്വറിന് അഖിൽ മാരാർ നൽകിയ കിടിലൻ മകമന്റ് വൈറൽ
Rahul_Easwar

രാഹുൽ ഈശ്വർ ബിഗ് ബോസ് മലയാളം പുതിയ സീസണിൽ മത്സരിക്കാൻ പോകുന്നുവെന്ന സൂചന നൽകി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജഭരണമുള്ള അതിദൂരെയുള്ള ഒരു രാജ്യത്തേക്കാണ് യാത്രയെന്നും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഗാന്ധിജിയെയും ഇന്ത്യൻ ഭരണഘടനയെയും മനസ്സിൽ സൂക്ഷിച്ചുകൊണ്ടുള്ള ഈ യാത്രയ്ക്ക് ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ പ്രശസ്തമായ ഗാനമാണ് അദ്ദേഹം പശ്ചാത്തലമായി നൽകിയിരിക്കുന്നത്.

 

പ്രവചന ലിസ്റ്റുകളിൽ സജീവമായിരുന്ന രാഹുലിന്റെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് എത്തിയത്. ബിഗ് ബോസ് മുൻ വിജയി അഖിൽ മാരാർ, അവതാരകൻ രാജ് കലേഷ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. രാഹുലിന്റെ വരവ് ഈ സീസണിലെ മറ്റ് മത്സരാർത്ഥികൾക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരാധകരുടെയും വിലയിരുത്തൽ.

 

എയർപോർട്ടിൽ നിന്നുള്ള കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് രാഹുൽ ഈശ്വർ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ബിഗ് ബോസിനെക്കുറിച്ചോ ഷോയുടെ പേരോ നേരിട്ട് പരാമർശിക്കാതെ അദ്ദേഹം നൽകിയ ഈ ഒളിയമ്പ് പ്രേക്ഷകരിൽ വലിയ ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ആരാധകർ വലിയ ആകാംക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *