Home » Blog » kerala Max » തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ലണ്ടൻ യാത്ര വിജയകരമെന്ന് സർക്കാർ വിലയിരുത്തൽ; പതിനായിരത്തിലധികം തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് സൂചന
vijay-1-1024x556

<strong>ചെന്നൈ</strong>: ആറ് ദിവസത്തെ വിദേശ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിൽ തിരിച്ചെത്തി. തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സെപ്റ്റംബർ 10-നായിരുന്നു മുഖ്യമന്ത്രി ലണ്ടനിലേക്ക് തിരിഞ്ഞത്. സന്ദർശനത്തിലൂടെ വിവിധ വിദേശ കമ്പനികളുമായി 15,300 കോടി രൂപയുടെ കരാറുകൾ ഒപ്പിട്ടതായും, ഇതിലൂടെ പതിനായിരത്തിലധികം ആളുകൾക്ക് തൊഴിലവസരം ലഭിക്കുമെന്നും തമിഴക വെട്രി കഴകം ഭരണപക്ഷം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിയുടെ സന്ദർശനത്തെച്ചൊല്ലി പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തി.

ലണ്ടനിൽ നടൻ അജിത്തിന്റെ കാർ റേസിങ് കാണാനും അത് ഫ്ലാഗ് ഓഫ് ചെയ്യാനുമാണ് വിജയ് സന്ദർശനം നടത്തിയത് എന്നായിരുന്നു പ്രതിപക്ഷ ആരോപണം. നടി തൃഷയ്ക്കൊപ്പം വിജയ് റേസിങ് കാണുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്, മുഖ്യമന്ത്രി വിവിധ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്യുന്ന ഔദ്യോഗിക ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു. സംസ്ഥാനത്തിന്റെ വികസനത്തിന് ഈ നിക്ഷേപങ്ങൾ വലിയ തണലാകുമെന്നാണ് ഭരണപക്ഷത്തിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *