
മുംബൈ: മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധ. 40 മലയാളി വിദ്യാര്‍ത്ഥികൾ ചികിത്സ തേടി. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സൂചന. പിന്നാലെ മധ്യപ്രദേശിലെ ഖന്‍ഡ്വ റെയില്‍വെ സ്റ്റേഷനില്‍ ട്രയിന്‍ നിര്‍ത്തിയിട്ടു. ചികിത്സ തേടിയ ശേഷം വിദ്യാര്‍ത്ഥികൾ യാത്ര തുടര്‍ന്നു. പഠനയാത്രയ്ക്ക് ശേഷം ഡല്‍ഹിയില്‍ നിന്നും മടങ്ങിയ വിദ്യാര്‍ഥികളാണിവര്‍.
