Home » Blog » Kerala » “ഞാൻ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ, ഉപാധികൾ അം​ഗീകരിച്ചില്ലെങ്കിൽ ഇറാനെ പൂർണമായും തകർക്കും” -ട്രംപ് ; “ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും നശിപ്പിക്കും” ; ഇറാൻ – സംഘർഷം രൂക്ഷമാകുന്നു
4

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ തുടരുന്ന യുദ്ധത്തിനിടെ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കയുമായി ധാരണയിലെത്തിയില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളുകയോ ഇറാന്റെ നേതൃത്വത്തെ ഇല്ലാതാക്കുകയോ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം ഇറാൻ മുന്നോട്ടുവെച്ച ഏഴിന ഉപാധികൾ തള്ളിക്കളഞ്ഞ ട്രംപ്, പുതിയ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണമായും തകർക്കുകയോ അല്ലെങ്കിൽ സാമ്പത്തികമായി തകരാൻ വിടുകയോ ചെയ്യുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.

ഈ ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേതൃത്വത്തിലുള്ള സംഘം എത്താനിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. അഭിമുഖത്തിൽ ഇരുപക്ഷവും ധാരണയിലെത്തുന്നില്ലെങ്കിൽ മുന്നിലുള്ള സാധ്യതകൾ ഇറാനെ തുടച്ചുനീക്കുക എന്നതോ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ചീഞ്ഞുനശിക്കാൻ വിടുകയോ ആണെന്നായിരുന്നു ട്രംപിന്റെ പരാമർശം. പെസെഷ്കിയാനുമായി യുഎൻ പൊതുസഭയ്ക്കിടെ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും അതേസമയം, ഇറാനെതിരെ അടുത്ത നീക്കം സംബന്ധിച്ച് താൻ തീരുമാനമെടുക്കുന്ന ഘട്ടത്തിലാണെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരെ വലിയ തോതിലുള്ള പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ സൈന്യം ആരോപിച്ചു. അമേരിക്ക ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള പുതിയ നടപടി സ്വീകരിച്ചാൽ, മധ്യപൂർവദേശത്തെ യുഎസ് കേന്ദ്രങ്ങൾക്കും താൽപര്യങ്ങൾക്കും തുടർച്ചയായ, ഫലപ്രദവും വേദനാജനകവുമായ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാന്റെ ഖാത്തം അൽ-അൻബിയ കേന്ദ്ര ആസ്ഥാനം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *