Your Image Description Your Image Description

പാലാ: സമഗ്രമായ ജാതിസെൻസസ് അനിവാര്യമാണെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ഭാരതീയ വേലൻ സൊസൈറ്റി 51-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവ്യക്തത പരിഹരിച്ച് ജാതിസെൻസസ് അടിയന്തരമായി പൂർത്തിയാക്കണമെന്നും ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.

‌‌
ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ വിവിധ മേഖലകളിൽ മികവുപുലർത്തിയ പ്രതിഭകളെ ആദരിച്ചു. പ്രതിനിധിസമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു.

സമഗ്രമായ ജാതിസെൻസസ് നടത്തണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംവരണം ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിലെ സംവരണം പിഎസ്‌സിക്ക് വിടണമെന്നും സംസ്ഥാനസമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

സുരേഷ് മൈലാട്ടുപാറ, ടി.എൻ. നന്ദപ്പൻ, സി.എസ്. ശശീന്ദ്രൻ, പി.ആർ. ശിവരാജൻ, എൻ.എസ്. കുഞ്ഞുമോൻ, കെ.എസ്. ബിജുമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: രാജീവ് നെല്ലിക്കുന്നേൽ (പ്രസി.), വിജയ് ബാലകൃഷ്ണൻ, സി.എസ്. ശശീന്ദ്രൻ (വൈസ് പ്രസി.), സുരേഷ് മൈലാട്ടുപാറ (ജന. സെക്ര.), എ.വി. മനോജ്, കെ.ആർ. ഗോപി (സെക്ര.), ടി.ആർ. അനിൽകുമാർ (ഖജാ.).

Related Posts