കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകൾ. ഇവിടെ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം. കഴിഞ്ഞ ദിവസം ഇവിടെ 39.2 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
കൊല്ലത്ത് 39 ഡിഗ്രിയും, കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ചൂട് ഉയർന്നേക്കാം. നിർജലീകരണം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
